Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PracticeMatch

പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കേ​ര​ള ക്രി​ക്ക​റ്റ് ടീം ​കാ​ഷ്മീ​രി​ലേ​ക്ക്; വി​ഷ്ണു വി​നോ​ദ് നാ​യ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: വ​രാ​നി​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. ക​രു​ത്തു​റ്റ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സീ​നി​യ​ർ പു​രു​ഷ ടീം ​ജ​മ്മു​കാ​ഷ്മീ​രി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. ശ്രീ​ന​ഗ​റി​ൽ വെ​ച്ച് ന​ട​ക്കു​ന്ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ കാ​ഷ്മീ​ർ ടീ​മു​മാ​യി കേ​ര​ള ടീം ​ഏ​റ്റു​മു​ട്ടും.

ര​ണ്ട് മ​ൾ​ട്ടി-​ഡേ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 23 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ഷ്ണു വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 14 അം​ഗ ശ​ക്ത​മാ​യ സം​ഘ​മാ​ണ് കേ​ര​ള​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ര​ഞ്ജി ട്രോ​ഫി ചാ​മ്പ്യ​ന്മാ​രാ​ണ് ജ​മ്മു.

ജ​മ്മു​വി​നെ​തി​രെ​യാ​ണ് മ​ത്സ​രം എ​ന്ന​ത് ഈ ​പ​രി​ശീ​ല​ന പ​ര​മ്പ​ര​യു​ടെ പ്രാ​ധാ​ന്യ​വും വീ​ര്യ​വും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ക​ഠി​ന​മാ​യ പി​ച്ച് ക​ണ്ടീ​ഷ​നു​ക​ളി​ലും ക​ളി​ച്ച് ക​ളി​ക്കാ​രെ കൂ​ടു​ത​ൽ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെ​സി​എ ഈ ​പ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള ‌ടീം: ​വി​ഷ്ണു വി​നോ​ദ് (ക്യാ​പ്റ്റ​ൻ), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, അ​ഭി​ഷേ​ക് പി. ​നാ​യ​ർ, അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ, ഷോ​ൺ റോ​ജ​ർ, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, വി.​അ​ഭി​ജി​ത്ത് പ്ര​വീ​ൺ, കൃ​ഷ്ണ പ്ര​സാ​ദ്, ആ​ദി​ത്യ ആ​ന​ന്ദ് സ​ർ​വ​തെ, ജെ.​എ​സ്.​അ​നു​രാ​ജ്, എം.​ഡി.​നി​ധീ​ഷ്, കെ.​എം.​ആ​സി​ഫ്, പ​വ​ൻ രാ​ജ്, വി​ശ്വേ​ശ്വ​ർ സു​രേ​ഷ്.

Latest News

Corehub Up